പൃഥ്വിരാജ് സംവിധായകനും മോഹന്‍ലാല്‍
നായകനുമായ ലൂസിഫര്‍ ഉള്‍പ്പെടെ അഞ്ച് പ്രൊജക്ടുകള്‍ ആശിര്‍വാദ് സിനിമാസ്
പ്രഖ്യാപിച്ചു. ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി ചിത്രീകരിക്കുന്ന സിനിമകളാണ്
മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും സാന്നിധ്യത്തില്‍ ആന്റണി പെരുമ്പാവൂരാണ്
പ്രൊജക്ടുകള്‍ അനൗണ്‍സ് ചെയ്തത്.
2018 മേയ് ആണ് ലൂസിഫര്‍
തുടങ്ങുക.
ജൂണില്‍ ചിത്രീകരണം തുടങ്ങുന്ന ഒടിയന് ആണ് ആദ്യത്തെ സിനിമ. വി എ
ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന സിനിമയുടെ രചന കെ ഹരികൃഷ്ണനാണ്.
വന്‍
ബജറ്റിലുള്ള ചിത്രം വി എഫ് എക്സിനും ഗ്രാഫിക്സിനും പ്രാമുഖ്യം നല്‍കിയാണ്.
പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുന്ന ജീത്തു ജോസഫ് ചിത്രവും ഈ വര്‍ഷം
ഉണ്ടാകും. മോഹന്‍ലാല്‍ ഇല്ലാത്ത ആശിര്‍വാദിന്റെ ആദ്യ പ്രൊജക്ട് ആണ്
ഇത്.
ലാല്‍ ജോസ് ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന
ചിത്രം 2018 ജനുവരിയില്‍ തുടങ്ങും. അടുത്തവര്‍ഷം രണ്‍ജി പണിക്കരുടെ രചനയില്‍ ഷാജി
കൈലാസ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രവും ആശിര്‍വാദ് നിര്‍മ്മിക്കും.
പൃഥ്വിരാജും മുരളി ഗോപിയും എന്നതിപ്പുറം ഈ പ്രൊജക്ടിലേക്ക് ആകര്‍ഷിച്ച ഘടകം
എന്താണെന്ന ചോദ്യത്തിന് എനിക്ക് നന്നായി അഭിനയിക്കാനാകുമെന്ന് മോഹന്‍ലാലിന്റെ
മറുപടി. ലൂസിഫര്‍ എന്ന ആശയത്തേക്കാളുപരി പൃഥ്വിരാജിന്റെയും മുരളി ഗോപിയുടെയും കൂടെ
ജോലി ചെയ്യുന്നതാണ് തന്നെ അതിശയിപ്പിക്കുന്നതെന്ന് മോഹന്‍ലാല്‍.
ഏറ്റവും വലിയ
ആരാധക പിന്തുണയുള്ള താരത്തെ മുന്‍നിര്‍ത്തി എഴുതുമ്പോള്‍ അവരെ ആസ്വദിപ്പിക്കുന്ന
ഘടകങ്ങള്‍ ഉണ്ടാവാമെന്ന് മുരളി ഗോപി. സിനിമ ആവശ്യപ്പെടുന്ന മുതല്‍മുടക്കാണ്
പ്രധാനം എന്നതിനാല്‍ എന്താകും ബജറ്റെന്ന് പറയാനാകില്ലെന്ന്
ആന്റണിയും
പ്രൊജക്ടിന്റെ പ്രാഥമിക ചര്‍ച്ചകളിലേക്ക് മാത്രമേ
എത്തിയിട്ടുള്ളുവെന്ന് ലൂസിഫറിന്റെ സംവിധായകന് പൃഥ്വിരാജ്.