മേയര്‍ സൗമിനി ജെയിനിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് സംവിധായകന് ജൂഡ് ആന്റണിക്ക് എതിരെ കേസ്. സിനിമാ ഷൂട്ടിംഗിനായി എറണാകുളം സുഭാഷ് പാര്‍ക്ക് വിട്ടുനല്‍കണമെന്ന ആവശ്യവുമായി എത്തിയ ജൂഡിനോട് അനുമതി നല്കാന് കഴിയില്ലെന്ന് മേയര്‍ വ്യക്തമാക്കി. തുടര്‍ന്ന് ജൂഡ് ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായി സംസാരിക്കുകയും ചെയ്തുവെന്ന മേയറുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
ഭീഷണിപ്പെടുത്തലിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് ജൂഡിന് എതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ചയായിരുന്നു സംഭവം. എന്നാല്‍ തിങ്കളാഴ്ചയാണ് മേയര്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. പിന്നീട് തുടര്‍നടപടികള്‍ക്കായി സെന്‍ട്രല്‍ പൊലീസിന് കൈമാറുകയായിരുന്നു.