ദേശീയ പുരസ്കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ലെന്നും നടന് മോഹന്‍ലാല്‍. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍, ജനതാ ഗാരേജ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്.
മലയാള സിനിമകള്‍ അംഗീകരിക്കപ്പെടുന്നതില്‍ സന്തോഷമുണ്ടെന്നും മലയാളത്തിന് ലഭിച്ച നേട്ടമാണിതെന്നും മോഹന്‍ലാല്‍ പറഞ്ഞു. മികച്ച സംഘട്ടന സംവിധായകനുള്ള ദേശീയ പുരസ്കാരം പീറ്റര്‍ ഹെയ്ന് ലഭിച്ചതില്‍ അദ്ദേഹത്തേക്കാള്‍ സന്തോഷം തനിക്കുണ്ടെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു.