പൂനൈ: കര്‍ഷക ആത്മഹത്യയ്ക്ക് കാരണം
മദ്യപാനമാണെന്ന ആരോപണത്തെ തള്ളാന്‍ വേണ്ടി നടിയും ലോക്സഭാംഗവുമായ ഹേമമാലിനിയുടെ
പേര് വലിച്ചിഴച്ച മഹാരാഷ്ട്ര എംഎല്‍എ വിവാദത്തില്‍. ഹേമമാലിനി നന്നായി
മദ്യപിക്കുന്ന സ്ത്രീയാണെന്നും എന്നിട്ട് അവര്‍ ആത്മഹത്യ ചെയ്തില്ലല്ലോ
എന്നുമായിരുന്നു സ്വതന്ത്ര എംഎല്‍എ ബാച്ചു കാഡുവിന്റെ പ്രസ്താവന.
മദ്യപാനമാണ് കര്‍ഷക ആത്മഹത്യ വര്‍ദ്ധിപ്പിക്കുന്നതെന്നായിരുന്നു ബിജെപി
നിലപാട്. വിമര്‍ശനങ്ങള്‍ ഉണ്ടായെങ്കിലും മദ്യപാനം ഒരു പ്രശ്നമാണെന്ന നിലപാട്
അവര്‍ മാറ്റുകയുണ്ടായില്ല. എന്നാല്‍ ആ നിലപാടിനെ വിമര്‍ശിക്കാന്‍ ശ്രമിച്ചപ്പോഴാണ്
എംഎല്‍എ ഹേമമാലിനിയെ ഉപമിച്ച് വെട്ടിലായത്.
മക്കളുടെ വിവാഹം നടത്തിയാണ്
കര്‍ഷകര്‍ക്ക് കടം കയറുന്നത് എന്ന ബിജെപി നിലപാടിനേയും അദ്ദേഹം രൂക്ഷമായി
വിമര്‍ശിച്ചു. ബിജെപി നേതാവ് ഗഡ്കരി 4 കോടി രൂപയാണ് മകളുടെ വിവാഹത്തിന്
പൊടിച്ചത്.
അപ്പോള്‍ അദ്ദേഹം ആത്മഹത്യ കാത്ത് കഴിയുകയാണെന്ന് ധരിക്കാമല്ലോ
എന്നും ബച്ചു ചോദിച്ചു. ഉത്പാദനം വര്‍ദ്ധിച്ചതും എന്നാല്‍ വരുമാന
വര്ദ്ധനയില്ലാത്തതുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബച്ചുവിന്റെ നിപാട്.
കര്‍ഷകരുടെ പ്രധാന പ്രശ്നം പണമാണ്. ഉല്‍പ്പാദനം കൂട്ടുന്നത് അനുസരിച്ച്
കര്‍ഷകരുടെ വരുമാനം വര്‍ദ്ധിക്കുന്നില്ല എന്ന് പ്രൊഫസര്‍ സ്വാമിനാഥന്റെ
വാക്കുകളും ബാച്ചു കാഡു ഉദ്ധരിച്ചു.