വിദ്യാബാലന് ആമിയില്‍ നിന്നു പിന്മാറിയത് വന്‍വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. പിന്മാറ്റത്തിനു കാരണമായി ധാരാളം കാര്യങ്ങള്‍ പ്രചരിച്ചെങ്കിലും അപ്പോഴൊന്നും യഥാര്‍ഥ കാരണം തുറന്നു പറയാന്‍ വിദ്യ തയ്യാറായില്ല. ഇപ്പോഴിതാ പിന്മാറ്റത്തിനു കാരണമായതെന്തെന്ന് താരം വ്യക്തമാക്കുന്നു. ഞാന്‍ ആമി ഒഴിവാക്കിയതിന് വ്യക്തമായ കാരണമുണ്ട്. സിനിമയില സൃഷ്ടിപരമായ കാര്യങ്ങളില്‍ തനിക്ക് വിയോജിപ്പുണ്ടായിരുന്നു. അതിനാലാണ് പിന്മാറിയത്. എന്നാല്‍ അത് ഉപേഷിച്ചതില്‍ എനിക്ക് വലിയ വിഷമങ്ങളൊന്നുമുണ്ടായിട്ടില്ല.
മലയാള സിനിമ ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ട്. അതിനാല്‍ പെട്ടെന്നൊന്നും ഒരു സിനിമയും ചെയ്യാന്‍ പറ്റില്ലെന്ന് താന്‍ ആരോടും പറയാറില്ലെന്നും താന്‍ ജനിച്ചത് തന്നെ കേരളത്തിലാണെന്നും വിദ്യ പറയുന്നു. തനിക്ക് കമലദാസിനെ വളരെ ഇഷ്ടമാണ്. മാത്രമല്ല അവരുടെ എഴുത്തുകളെല്ലാം ശക്തിയേറിയവയാണെന്നും അത് ചെയ്യാന്‍ തനിക്ക് താല്പര്യമുണ്ടായിരുന്നെന്നുെം താരം വ്യക്തമാക്കി.