Image

പെട്രോള്‍ പമ്പുകള്‍ ഞായറാഴ്?ചകളില്‍ അടച്ചിടും

Published on 18 April, 2017
പെട്രോള്‍ പമ്പുകള്‍ ഞായറാഴ്?ചകളില്‍ അടച്ചിടും

ചെന്നൈ: കേരളമുള്‍പ്പടെ എട്ട് സംസ്ഥാനങ്ങളിലെ പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ചകളില്‍ അടച്ചിടാന്‍ തീരുമാനം. മെയ് 14 മുതല്‍ പുതിയ രീതി നടപ്പിലാക്കാനാണ് പെട്രോള്‍ പമ്പ് ഉടമകളുടെ സംഘടനയുടെ തീരുമാനം. കേരളം, കര്‍ണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പെട്രോള്‍ പമ്പുകളാണ് ഇനി മുതല്‍ ഞായറാഴ്ച പ്രവര്‍ത്തിക്കാതിരിക്കുക.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പെട്രോള്‍ പമ്പുകള്‍ ഞായാറാഴ്ച അടച്ചിടുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്തിയെങ്കിലും എണ്ണ കമ്പനികളുടെ അഭ്യര്‍ഥന മാനിച്ച് തീരുമാനം എടുത്തിരുന്നില്ലെന്ന് കണ്‍സോഷ്യം ഓഫ് പെട്രോളിയം ഡീലേഴ്‌സ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം സുരേഷ് കുമാര്‍ അറിയിച്ചു. തീരുമാനം മൂലം 150 കോടിയുടെ നഷ്ടം തമിഴ്‌നാട്ടില്‍ മാത്രം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും മറ്റ് ദിവസങ്ങളുമായി താരതമ്യം ചെയ്യുേമ്പാള്‍ പെട്രോള്‍ പമ്പുകളിലെ വില്‍പ്പന ഞായറാഴ്ചകളില്‍ 40 ശതമാനം കുറവാണെന്നും സുരേഷ് കുമാര്‍ അറിയിച്ചു.

ഞായാറാഴ്ച ദിവസങ്ങളില്‍ അടിയന്തര ഘട്ടത്തില്‍ ഇന്ധനം നല്‍കുന്നതിനായി ഒരാളെ പമ്പുകളില്‍ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക