കൊച്ചി: ഗോകുലം ഫിനാന്‍സിന്റെ
ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് രാജ്യവ്യാപകമായി റെയ്ഡ് നടത്തുന്നു. രാവിലെ
എട്ടു മണിക്ക് ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
കേരളത്തില്‍ 30 ശാഖകളാണ്
ഗോകുലം ഗ്രൂപ്പിനുള്ളത്.
നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന സംശയത്തെ
തുടര്‍ന്നാണ് എല്ലാ ശാഖകളിലും റെയ്ഡ് നടത്തുന്നത്. ഗോകുലം ഗ്രൂപ്പ് ഉടമ
ഗോപാലന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്.