Image

മോഹന്‍ലാലിനെ പരിഹസിച്ച് ബോളിവുഡ് നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാന്‍

Published on 19 April, 2017
മോഹന്‍ലാലിനെ  പരിഹസിച്ച് ബോളിവുഡ് നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാന്‍
മോഹന്‍ലാലിനെ  പരിഹസിച്ച് ബോളിവുഡ് നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാന്‍

മോഹന്‍ലാല്‍ സാറിനെ കണ്ടാല്‍ ചോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും അങ്ങനെയുള്ള ഒരാള്‍ എങ്ങനെ ഭീമന്റെ വേഷം ചെയ്യുമെന്നുമാണ് കെആര്‍െക ട്വീറ്റ് ചെയ്തത്. മഹാഭാരതയുടെ നിര്‍മാതാവ് ബി ആര്‍ ഷെട്ടി എന്തിനാണ് ഇത്രയധികം പൈസ വെറുതെ കളയുന്നതെന്നും കെആര്‍കെ ചോദിച്ചു. 

അത് വായിച്ച്  രാവിലെ മുതല്‍ മലയാളികള്‍ തന്നെ ചീത്തപറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അതെന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും കെആര്‍കെ പറഞ്ഞു. ഭീമനാകാന്‍ മോഹന്‍ലാലിന് സാധിക്കില്ലെന്ന് പറഞ്ഞതാണോ താന്‍ ചെയ്ത കുഴപ്പമെന്നും കെആര്‍കെ ചോദിച്ചു.

രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ചിത്രങ്ങള്‍ മാത്രമാണ് താങ്കളുടേതായി ഞാന്‍ കണ്ടിട്ടുള്ളത്. അങ്ങനെയാണ് താങ്കളെ എനിക്ക് അറിയുന്നതും. ആ ചിത്രങ്ങളിലെല്ലാം ഒരു ജോക്കറിനെപ്പോലെയാണ് നിങ്ങള്‍ ഇരുന്നത്–കെആര്‍കെ പറഞ്ഞു.

'നിങ്ങള്‍ ഛോട്ടാഭീം അല്ലെങ്കില്‍ ശരിക്കും നിങ്ങള്‍ ആരാണ്? എന്തിനാണ് നിങ്ങളുടെ ആരാധകര്‍ എന്നെ ചീത്ത വിളിക്കുന്നത്? ഇത് ഒരിക്കലും ശരിയല്ല–കെആര്‍കെ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക