ഈ വര്‍ഷം മോളിവുഡ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ആട് ഒരു ഭീകരജീവിയുടെ രണ്ടാം പതിപ്പ് ആട്2. ആദ്യ ഭാഗത്തിലെ സംഘമെല്ലാം രണ്ടാം ഭാഗത്തിലും ഉണ്ടാകും. എന്നാല്‍ മറ്റൊരു വലിയ മാറ്റവുമുണ്ടാകുമെന്നാണ് സൂചന.
അങ്കമാലി ഡയറീസിലെ വില്ലനായി കയ്യടി നേടിയ അപ്പാനി രവി അഥവാ അപ്പാനി ശരത് ആയിരിക്കും ആട് 2ലെ വില്ലന്‍. ചിത്രം ഈ ഡിസംബറില്‍ തീയറ്ററിലെത്തുമെന്ന് നിര്‍മ്മാതാവ് വിജയ് ബാബുവും സംവിധായകന് മിഥുനും ഔദ്യോഗികമായി അറിയിച്ചിരുന്നു.
സണ്ണി വെയ്ന്‍ നായകനാകുന്ന പോക്കിരി സൈമണ്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ശരത്കുമാര് ഇപ്പോള്‍. മോഹന്‍ലാല്‍ നായകനാകുന്ന ലാല്‍ ജോസ് ചിത്രത്തിലും അപ്പാനി രവിയെ കാണാം.