മെല്‍ബണ്‍: അങ്കമാലി ലവേഴ്സ് ഫാമിലി അസോസിയേഷന്റെ (ആല്‍ഫ) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ചെന്പക സന്ധ്യ’ യില്‍ പങ്കെടുക്കുവാനായി നടനും തിരക്കഥാകൃത്തുമായ ചെന്പന്‍ വിനോദ് ഓസ്ട്രേലിയയില്‍ എത്തി. ഏപ്രില്‍ 22 ന് (ശനി) വൈകുന്നേരം ആറിന് ഗ്രീന്‍സ്ബറോയിലുള്ള സെര്‍ബിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഹാളിലാണ് പരിപാടി.
മെല്‍ബണിലെ പ്രശസ്ത ഡാന്‍സ് ടീമായ എന്‍.ബി. ഗ്രൂപ്പിന്റെ ബോളിവുഡ് ഡാന്‍സ്, ലൈവ് സംഗീതത്തിന്റെ അകന്പടിയോടെ ഗാനമേള, മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ചെണ്ടമേളം, കേസി കിഡ്സിന്റെ സംഘനൃത്തം, ഫ്യൂഷന്‍ ഡാന്‍സ് തുടങ്ങിയ വിവിധങ്ങളായ കലാപരിപാടികളാണ് കലാസന്ധ്യയില്‍ ഒരുക്കിയിരിക്കുന്നത്. വിഭവ സമൃദ്ധമായ ഡിന്നറും പരിപാടിയുടെ ഭാഗമായിരിക്കും. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്.
വിവരങ്ങള്‍ക്ക്: മാര്ട്ടിന് ഉറുമീസ് 0470 463 081, ഷിജു വര്‍ഗീസ് 0402 753 913, സോജി ആന്റണി 0422 435 378, ജോബി പഞ്ഞിക്കാരന്‍ 0430 489 071.
റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍