ദേവലോകം കാതോലിക്കേറ്റ് ഓഫീസില്‍ എത്തി നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍
ഭദ്രാസനത്തിന്റെ ആശംസകള്‍ അറിയിച്ചപ്പോള്‍, അമേരിക്കന്‍ ഭദ്രാസനങ്ങളിലെ
ഒട്ടനവധി പേരുമായി തനിക്കുള്ള ഊഷ്മളമായ വ്യക്തി ബന്ധങ്ങളെ ബിജു ഉമ്മന്‍
അനുസ്മരിച്ചു. റോക്ക് ലാന്‍ഡിലുള്ള ജെയ് (കെ.ജി. ഉമ്മന്‍) തുടങ്ങി നിരവധി
വ്യക്തികളുടെ പേരുകള്‍ അദ്ദേഹം എടുത്തു പറഞ്ഞു.
നിരണം സെന്റ് മേരീസ് സ്കൂള്‍ അധ്യാപിക ആശ ജേക്കബാണ് ബിജു ഉമ്മന്റെ ഭാര്യ.
ക്രിസ്റ്റീന മറിയം മാത്യു (പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അധ്യാപിക),
ജേക്കബ് എം. ഉമ്മന്‍ (തിരുവനന്തപുരം ടെക്നോ പാര്‍ക്ക് ഉദ്യോഗസ്ഥന്)
എന്നിവരാണ് മക്കള്‍.
കോട്ടയം വൈദിക സെമിനാരിയില്‍ ചേര്‍ന്ന ആദ്യ മാനേജിങ് കമ്മിറ്റിയുടെ
യോഗത്തിലാണ് ബിജു ഉമ്മന്‍ തെരഞ്ഞെടുക്കപ്പെട്ടത്. മെത്രാപ്പോലീത്തമാര്‍,
തെരഞ്ഞെടുക്കപ്പെട്ടതും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതുമായ പ്രതിനിധികള്‍
എന്നിവരടക്കം 202 അംഗങ്ങള്‍ പങ്കെടുത്ത തെരഞ്ഞെടുപ്പില്‍ ബിജു ഉമ്മന്‍ 108
വോട്ടുകളാണ് കിട്ടിയത്.