കോല്‍ക്കത്ത: കോല്‍ക്കത്ത വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹി-കോല്‍ക്കത്ത എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചു.
എന്ജിന് കേടുപാട് സംഭവിച്ചെങ്കിലും എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി ഇറക്കി. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് എയര്‍ഇന്ത്യ വക്താവ് അറിയിച്ചു. ജീവനക്കാര്‍ അടക്കം 254 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.