മകള്‍ സിനിമയിലെത്തിയതോടെ കുറച്ച് ടെന്‍ഷനിലാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്. സാറ അലി ഖാന്റെ സിനിമ ജീവിതത്തെകുറിച്ച് സെയ്ഫ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ, സാറ സിനിമയില്‍ ആമീര്‍ ഖാനെ പോലെ വളരണം. നീ നിന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കണം എന്നും ഇത്തരം തീരുമാനങ്ങളില്‍ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ കാര്യമാക്കേണ്ട എന്നും സെയ്ഫ് മകളോടു പറയുന്നു.
തിരക്കഥകള്‍ തിരഞ്ഞെടുക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കണം അത് പൂര്‍ണ്ണമായും വായിക്കണം. എപ്പോഴും ക്രിയേറ്റിവ് ആയിരിക്കണം. വിട്ടുവീഴ്ചകളാണ് നിന്നെ അളക്കുന്നത് അതിനാല്‍ നമ്മുടെ ജീവിതത്തില്‍ അവയ്ക്കു വളരെ പ്രധാന്യം ഉണ്ട്. അവള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ അവള്‍ക്ക് ചെയ്യാം അതില്‍ താന്‍ സന്തുഷ്ടനാണ്. എന്നാല്‍ മകളുടെ സുരക്ഷയേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പേടിയുണ്ട് എന്നും സെയ്ഫ് പറയുന്നു.