യു പിയില്‍ 15 പൊതു അവധികള്‍ യോഗി ആദിത്യനാഥ് റദ്ദാക്കി
Published on 26 April, 2017
ലക്നൌ: യൂപിയില്‍ മഹാരഥന്മാരുടെ ജന്മദിനങ്ങള്
അടക്കമുള്ള പൊതു അവധി ദിനങ്ങള്‍ യോഗി ആദിത്യനാഥിന്റെ മന്ത്രിസഭ റദ്ദാക്കി.
പതിനഞ്ചോളം പൊതു അവധി ദിനങ്ങളില്‍ ഇനിമുതല്‍ യുപിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍
ജോലി ചെയ്യേണ്ടിവരും. സംസ്ഥാനത്തെ സ്കൂളുകള്‍ക്കും ഈ നിയമം
ബാധകമായിരിക്കും.അഖിലേഷ് യാദവ് സര്‍ക്കാരിന്റെ കാലത്ത് അനുവദിക്കപ്പെട്ട പൊതു
അവധികളും റദ്ദാക്കിയതിലുണ്ട്.
മഹാരഥന്മാരുടെ ജന്മദിനത്തിലും
ചരമദിനത്തിലും സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി നല്കുന്ന രീതി
നിര്‍ത്തുമെന്നും പകരം അവരുടെ ജന്മദിനത്തിലും ചരമദിനത്തിലും അവരെക്കുറിച്ച്
വിദ്യാര്‍ഥികള്‍ക്ക് ക്ളാസുകള്‍ നല്‍കുമെന്നും ആദിത്യനാഥ് അധികാരമേറ്റയുടനെ
വ്യക്തമാക്കിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല