ശ്രീനിവാസന് ചിത്രമായ
`അയാള്‍ ശശി` യിലെ ആദ്യ വീഡിയോ സോങ് `ശശിപ്പാട്ട് ` മലയാളത്തിലെ പ്രമുഖ മ്യൂസിക്
ലേബല്‍ ആയ മ്യൂസിക് 247 പുറത്തിറക്കി.
വി വിനയകുമാറിന്റെ വരികളില്‍ വിനീത്
ശ്രീനിവാസന് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ സംഗീത സംവിധാനം
നിര്‍വഹിച്ചിരിക്കുന്നത് ബേസില്‍ സി ജെ ആണ്.
സജിന്‍ ബാബു സംവിധാനം
നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ശ്രീനിവാസന്, കൊച്ചു പ്രേമന്, മറിമായം
ശ്രീകുമാര്‍, ദിവ്യ ഗോപിനാഥ്, ജയകൃഷ്ണന് എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.
പിക്സ് ന് ടെയില്‍സ് ന്റെ ബാനറില്‍ പി സുകുമാര്‍ , സുധീഷ് എന്‍ പിള്ള
എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.