ചെന്നൈ എയര്‍പോര്‍ട്ടില്‍ സ്യൂട്ട്കേസുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
Published on 29 April, 2017
ചെന്നൈ: ചെന്നൈ എയര്‍പോര്‍ട്ടില്‍ പലയിടത്തായി സ്യൂട്ട്കേസുകള്‍
ഉപേക്ഷിച്ച നിലയില്‍ സുരക്ഷാ ഗാര്‍ഡുകള്‍ കണ്ടെത്തി. ഇന്നു രാവിലെയാണ്
വിമാനത്താവളത്തില്‍ സ്യൂട്ട്കേസുകള്‍ കണ്ടെത്തിയത്. കാര്‍ പാര്‍ക്കിംഗ്
ഏരിയയിലും അഞ്ജാത സ്യൂട്ട്കേസ് ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തു.
ബോംബ്
വിരുദ്ധ സ്ക്വാഡ് എത്തി ബാഗുകള്‍ പരിശോധിച്ചു സുരക്ഷിതമാണെന്ന് വിലയിരുത്തി.
ഭീഷണിയില്ലെന്നും ഭയക്കാനൊന്നുമില്ലെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ സുരക്ഷ
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല