ബെഥനി, ഒക്കലഹോമ: ബെഥനി സെന്റ് ജോര്‍ജ്ജ്
സിറിയക് ഓര്‍ത്ത്ഡോക്സ് ദേവാലയത്തില്‍ കാവല്‍ പിതാവായ വിശുദ്ധ ഗീവര്‍ഗീസ്
സഹദായുടെ നാമത്തിലുള്ള പ്രധാന പെരുന്നാള്‍ ഏപ്രില്‍ മുപ്പതിനു വിശുദ്ധ
കുര്‍ബാനയ്ക്കു ശേഷം ഇടവക വികാരി ഫാദര്‍ ബിനു തോമസ് കൊടിയുര്ത്തിയതോടെ ഈ
വര്‍ഷത്തെ പെരുന്നാളിനു തുടക്കമായി. മെയ് 5, 6, 7 (വെള്ളി, ശനി, ഞായര്‍)
തീയതികളിലായി നടത്തുന്ന പെരുന്നാളില്‍ ഭദ്രാസന മെത്രാപോലീത്താ ആര്‍ച്ച്
ബിഷപ്പ് യല്‍ദോ മോര് തീത്തോസ് മുഖ്യകാര്‍മികത്ത്വം വഹിക്കുന്നതാണ്.
മെയ് അഞ്ചിനു വെള്ളിയാഴ്ച്ച വൈകുന്നേരം 6:30നു സന്ധ്യാപ്രാര്‍ത്ഥനയ്ക്കു
ശേഷം റവ. ഫാദര്‍ കുര്യന് പുതുകയിലെന്റെ സുവിശേഷപ്രസംഗം
ഉണ്ടായിരിക്കുന്നതാണ്. മെയ് 6 നു ശനിയാഴ്ച വൈകുന്നേരം 6:30നു
സന്ധ്യാപ്രാര്‍ത്ഥനയ്ക്കു ശേഷം റവ. ഫാദര്‍ ജോസഫ് കുര്യന് (ഡാളസ്), എല്‍ദോ
മാത്യു (ഡാളസ്) എന്നിവര്‍ സുവിശേഷപ്രസംഗം നടത്തും. തുടര്‍ന്ന്
നേര്ച്ചവിളമ്പ്് നടത്തും.
മെയ് 8 ഞായാഴ്ച രാവിലെ 8:45 നു പ്രഭാത പ്രാര്‍ത്ഥനയും 9:30 നു ആരംഭിക്കുന്ന
വിശുദ്ധ മൂന്നില്‍മേല്‍ കുര്‍ബാനക്ക് അഭിവന്ദ്യ തീത്തോസ് തിരുമേനി
നേതൃത്വം നല്‍കും. കുര്‍ബാനയ്ക്കു ശേഷം റാസ, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്
എന്നിവ ഉണ്ടായിരിക്കുന്നതാണ്. വികാരിക്കു പുറമേ ഇടവക സെക്രട്ടറി ശ്രീ.
ജോവിന്മത്തായിയുടെയും ട്രസ്റ്റീ നിബു മാത|വിന്റേയും മറ്റ് കമ്മറ്റി
അംഗങ്ങളുടേയും നേത്ര്യ്ത്വത്തില് പെരൂന്നാളിന്റെ വിജയത്തിനായി
പ്രവര്‍ത്തിച്ചു വരുന്നു. ഈ വര്‍ഷത്തേ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത്
വര്‍ക്കി പോളിന്റേയേയും റെജി വര്‍ഗീസിന്റേയും കുടുംബാഗംങ്ങളും മറ്റു
ഇടവകാഗംങ്ങളുമാണ്.
ഈ വര്‍ഷത്തെ പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ജാതി മത സഭാ
ഭേദമെന്യെ എവരെയും സ്വാഗതം ചെയ്യുന്നതായി പള്ളി കമ്മറ്റി അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : https://www.facebook.com/St.GeorgeSyriacOrthodoxChurch.Bethany.Oklahoma/