അമേരിക്കയില്‍ നിന്നുള്ള ഏറ്റവും പുതിയ
വാര്‍ത്തകളും വിശേഷങ്ങളും ഇനി സമഗ്രമായി ഏഷ്യാനെറ്റ് ന്യൂസില്‍. ന്യൂ
യോര്‍ക്കില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ പുതിയ പ്രതിവാര പരിപാടി
'അമേരിക്ക ഈ ആഴ്ച' സംപ്രേഷണം തുടങ്ങുകയാണ്.
എല്ലാ ഞായറാഴ്ചയും ന്യൂ യോര്‍ക്ക് സമയം വൈകീട്ട് ഏഴരക്കാണ് സംപ്രേഷണം.
എല്ലാ തിങ്കളാഴ്ചയും ഉച്ചക്ക് ഇന്ത്യന്‍ സമയം പന്ത്രണ്ടരക്കും
പ്രേക്ഷകര്‍ക്ക് അമേരിക്ക ഈ ആഴ്ച കാണാം.
നിര്‍ണായകമായ രാഷ്ട്രീയ ചലനങ്ങളും, ടെക്നോളജി രംഗത്തെ പുതിയ
ചുവടുവെയ്പുകളും, കലാ സാംസ്കാരിക വിശേഷങ്ങളും, അമേരിക്കയിലെ വിദ്യാഭാസ
രീതികളും, തൊഴിലവസരങ്ങളും, പിന്നെ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന
കാഴ്ചകളുമൊക്കെ ഈ പരിപാടിയില്‍ ഉള്‍പെടും. ഒപ്പം അമേരിക്കയിലെ മലയാളികളുടെ
വിശേഷങ്ങളും, ജീവിത രീതികളും 'അമേരിക്ക ഈ ആഴ്ച്ച' എന്ന പരിപാടിയില്‍
കാണാം.
ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം
നല്കുന്ന പ്രശസ്ത മാധ്യമ പ്രവര്ത്തകന് ഡോക്ടര്‍ കൃഷ്ണ കിഷോര്‍ ആണ്
അമേരിക്ക ഈ ആഴ്ചയുടെ പ്രൊഡ്യൂസറും അവതാരകനും.
ഏഷ്യാനെറ്റ് ന്യൂസ് പ്രൊഡ്യൂസര്‍ ശോഭ ശേഖറിന്റെ നേതൃത്വത്തിലുള്ള ടീം
വീഡിയോ എഡിറ്റിംഗും സാങ്കേതിക മേല്‍നോട്ടവും വഹിക്കുന്നു. അമേരിക്കയില്‍
നിന്ന് ഷിജോ പൗലോസ് ക്യാമറയും, പ്രൊഡക്ഷന്‍ ഏകോപനവും നിര്‍വഹിക്കുന്നു.
അമേരിക്കയെ കൂടുതല്‍ അടുത്തറിയാന്‍ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന
'അമേരിക്ക ഈ ആഴ്ച' വ്യത്യസ്തതയാര്‍ന്ന പരിപാടിയായിരിക്കുമെന്ന്
പ്രേക്ഷകര്‍ക്ക് ഉറപ്പിക്കാം.