കരണ്‍ ജോഹറിന്റെ സംവിധാനത്തിലൂടെ പ്രഭാസ് ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നതായി വിവരം. പ്രഭാസിനെ ബോളിവുഡില്‍ അവതരിപ്പിക്കാന്‍ താന്‍ ശ്രമിക്കുന്നുവെന്ന വിവരം കരണ്‍ ജോഹര്‍ ബാഹുബലി സംവിധായകന് രാജമൗലിയോട് അവതരിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കരണ്‍ ജോഹറാണ് ബാഹുബലി ഹിന്ദി പതിപ്പ് തിയേറ്ററുകളില്‍ എത്തിച്ചത്. ബോളിവുഡിലടക്കം ബാഹുബലി 2 നേടിയ വിജയമാണ് കരണ്‍ ജോഹറിനെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക.
ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം സഹോയാണ്. 150 കോടി ബഡ്ജറ്റില്‍ അണിയിച്ചൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുജിത് സിങാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രമൊരുക്കുന്നത്