ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ മലയാളം ഗ്രന്ഥശാലയുടെയും വെബ്സൈറ്റിന്റെയും ഔപചാരിക ഉദ്ഘാടനം മെയ് 17, ബുധനാഴ്ച നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും.ബുധനാഴ്ച രാത്രി 8.30 ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടിനു സമീപമുള്ള ക്രൗണ്‍ പ്ലാസാ ഹോട്ടലിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക.
പ്രവാസജീവിതത്തില്‍ പലപ്പോഴും നഷ്ട്ടപെട്ടു പോകുന്ന പുസ്തകവായനയെ പ്രോത്സാഹിപ്പിക്കാന്‍ ഡബ്ള്യു.എം.സി ഒരുക്കുന്നതാണ് ഈ ഗ്രന്ഥശാല. മലയാളത്തിലെ മികച്ച പുസ്തകങ്ങള്‍ വായനക്കാരിലെത്തിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ഗ്രന്ഥശാലയുടെ ഭാഗമായി തുടരും.
ഓണ്‍ലൈന്‍ വെബ്സൈറ്റിലൂടെ പുസ്തകങ്ങളുടെ പട്ടിക ലഭ്യമാക്കുകയും, വെബ്സൈറ്റിലൂടെ തന്നെ പുസ്തകങ്ങള്‍ മുന്‍കൂട്ടി റിസേര്‍വ് ചെയ്യാനുമുള്ള സൗകര്യം ഉണ്ടായിരിക്കും.ഉത്ഘാടന ദിവസം തന്നെ താല്‍പ്പര്യമുള്ള വായനക്കാര്‍ക്ക് പുസ്തകങ്ങള്‍ ലഭ്യമാക്കും. ഈ ചടങ്ങിലേക്ക് വായന ഇഷ്ട്ടപെടുന്ന എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഡബ്ള്യു.എം.സി എക്സിക്യൂട്ടീവ് കൗണ്‍സില്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്:library@wmcireland.com
റിപ്പോര്‍ട്ട്: ജെയസ്ണ്‍ ജോസഫ്