കഴിഞ്ഞ ദിവസങ്ങളില്‍ ബോളിവുഡ് താരം രണ്‍ബീര്‍ കപൂറാണ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നത്. താരം ഒരു പെണ്‍കുട്ടിക്ക് ഒപ്പം നില്ക്കുന്ന ചിത്രങ്ങളും വൈറലായി. ചിത്രത്തിലുള്ള അഞ്ജാത സുന്ദരി ആര് എന്നുള്ളതായിരുന്നു പിന്നീട് പാപ്പരാസികളുടെ അന്വേഷണം.
രണ്‍ബീറിന്റെ വിവാഹവാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഈ ചിത്രങ്ങളും പുറത്തുവന്നത്. അതോടെ താരത്തിന്റെ ഭാവിവധുവാണ് ചിത്രത്തില്‍ കാണുന്നതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ സംഭവം അതൊന്നുമല്ല, ഒടുവില്‍ രണ്‍ബീര്‍ ഫാന്‍സ് തന്നെയാണ് ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത്.
രണ്‍ബീറിന്റെ ഒരു ഫോട്ടോ ഷൂട്ടിന്റെ ഫോട്ടോകളാണ് അത്. ഒരു പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിനിടെ എടുത്ത ചിത്രങ്ങളാണിതെന്നാണ് കണ്ടെത്തല്‍.