ന്യൂഡല്‍ഹി: കേന്ദ്ര പരിസ്ഥിതി
മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മധ്യപ്രദേശിലെ ബഡ്നഗറിലായിരുന്നു അന്ത്യം.
മധ്യപ്രദേശില്‍ നിന്നുള്ള
രാജ്യസഭാംഗമാണ് അനില്‍ മാധവ് ദവെ.
1956 ജൂലൈ ആറിന് മധ്യപ്രദേശിലെ ഉജ്ജെയിനിലാണ് ജനനം.
ആര്‍എസ്എസിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തുന്നത്.
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവ
സാന്നിധ്യമായിരുന്നു ദവെ. നര്‍മ്മദാ നദീ സംരക്ഷണ പ്രവര്‍ത്തനങ്ങളിലെ മുന്‍ നിര
പോരാളിയായിരുന്നു അദ്ദേഹം.
അനില്‍ മാധവ് ദവെയുടെ വിയോഗത്തില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. തന്റെ വ്യക്തിപരമായ നഷ്ടമാണ് ദവെയുടെ
മരണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല