താന്‍ നേരിട്ട തട്ടിപ്പിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് യുവ നടി മറീന മൈക്കിള്‍. ഒരു ജുവലറിക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ട് എന്ന പേരിലാണ് തട്ടിപ്പുകാരില്‍ ഒരാള്‍ മറീനയെ വിളിക്കുന്നത്. സുഹൃത്തുക്കള്‍ വഴി വന്ന ഓഫര്‍ ആയതു കൊണ്ടും വിശ്വസീനീയമായ അയാളുടെ അവതരണം കൊണ്ടും മറ്റൊന്നും ആലോചിക്കാതെ ഫോട്ടോ ഷൂട്ടിന് നടി സമ്മതിച്ചു.
ഫോട്ടോഷൂട്ടിന്റെ ദിവസം അടുത്തിട്ടും ഇയാള്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ല. തങ്ങള്‍ ഇവന്റ് മാനേജ്മെന്റ് ടീമാണെന്നും മോഡലിംഗ് രംഗത്ത് അധികം പരിചയമില്ലെന്നും പറഞ്ഞത് വിശ്വസിച്ച് ആദ്യമൊന്നും താന്‍ ഇത് കാര്യമായി എടുത്തിരുന്നില്ലെന്നും മറീന പറയുന്നു. ഫോട്ടോഷൂട്ടിന്റെ അന്ന് രാവിലെ താന്‍ തന്നെ മറീനയെ കൂട്ടിക്കൊണ്ട് പോകാമെന്നും അയാള്‍ പറഞ്ഞു.
എന്നാല്‍ ലൊക്കേഷനിലേക്ക് എത്തിക്കോളാം എന്ന് നടി തീര്‍ത്തു പറഞ്ഞു. ലൊക്കേഷനെ കുറിച്ച് അപ്പോഴും ഇയാള്‍ ഒന്നും പറഞ്ഞില്ല. സംശയം തോന്നിയ നടി ജുവലറിയില്‍ നേരിട്ട് വിളിച്ച് ഇങ്ങനെയൊരു ഫോട്ടോ ഷൂട്ടിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് തന്നെ സമീപിച്ചവര്‍ പറഞ്ഞതെല്ലാം കള്ളമാണെന്നും ഇങ്ങനെയൊരു ഫോട്ടോ ഷൂട്ടിന്റെ കാര്യം ജുവലറിക്കാര്‍ അറിഞ്ഞിട്ടില്ലെന്നും അറിയുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മറീന ഇക്കാര്യം വെളിപ്പെടുത്തിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല