തിരുവനന്തപുരത്ത് സിനിമയുടെ ചിത്രീകരണം
നടക്കുന്നതിനിടെ നടി മഞ്ജു വാര്യരെ തടഞ്ഞു നിര്‍ത്തി വധഭീഷണി പെടുത്തി
എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു .
എന്നാല്‍ അങ്ങനെയൊരു സംഭവം
നടന്നിട്ടില്ലെന്ന് പറഞ്ഞ് നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തിരുവനന്തപുരത്തെ ചെങ്കല്‍ ചൂളയില്‍ നടന്നിരുന്ന സിനിമയുടെ
ചിത്രീകരണത്തിനിടെ പ്രമുഖനടിയെ തടഞ്ഞുവെച്ച് വധഭീഷണി മുഴക്കി എന്നാണ് ആദ്യം
വാര്‍ത്തകള്‍ പ്രചരിച്ചത്.
ഫാന്റം പ്രവീണ്‍
സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങാണ് ചെങ്കല്‍ ചൂളയില്‍ നടന്നിരുന്നത്.
ചിത്രത്തില്‍ മുഖ്യ കഥാപാത്രമായി മ്ഞ്ജു വാര്യരും അഭിനയിക്കുന്നുണ്ട്. ഇതോടെ
മഞ്ജു വാര്യര്‍ക്ക് നേരെയാണ് വധഭീഷണി ഉണ്ടായതെന്ന് വാര്‍ത്തകള്‍ പ്രചരിക്കാന്‍
തുടങ്ങുകയായിരുന്നു.
തന്റെ പേരില്‍ പ്രചരിച്ച വ്യാജ
വാര്‍ത്തകള്‍ക്കെതിരെ മഞ്ജു പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇന്നലെ
കന്റോണ്‍മെന്റ് എസ് ഐ ഷാഫിക്ക് നടി നേരിട്ടാണ് പരാതി സമര്‍പ്പിച്ചത്.
തന്റെ പേരില്‍ ഓണ്‍ലൈനിലുടെ പ്രചരിച്ചിരുന്ന വാര്‍ത്ത വ്യാജമാണെന്നും
തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മഞ്ജു വാര്യര്‍
വ്യക്തമാക്കുകയായിരുന്നു.