തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന്റെ തിയതി നിശ്ചയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മെയ് മുപ്പതിനാണ് ഉദ്ഘാടനമെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പറയുന്നതെന്നും പിണറായി പറഞ്ഞു. പ്രധാനമന്ത്രിക്ക് പങ്കെടുക്കാന്‍ ഒരു തിയതിക്കായുള്ള ശ്രമമാണ് നടത്തുന്നത്. അത് ലഭിച്ചതിന് ശേഷമേ ഉദ്ഘാടനം തിയതി സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയുള്ളു എന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഈ മാസം മുപ്പതിന് കൊച്ചി മെട്രൊയുടെ ഉദ്ഘാടനം നടക്കുമെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടംകംപള്ളി സുരേന്ദ്രന് വ്യക്തമാക്കിയിരുന്നു. ആലുവയില്‍ വെച്ചായിരിക്കും ഉദ്ഘാടന ചടങ്ങ്. ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോഡി എത്തുമെന്നാണ് പ്രതീക്ഷ. അദ്ദേഹത്തിന്റെ സമയത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഒഴിവിനായി അനന്തമായി കാത്തിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിണറായി മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി മെട്രോയുടെ ഉദ്ഘാടനം നടത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.