ഞാനിതൊന്നും ഉദ്ദേശിച്ചില്ല എഴുതിയത് 'അമ്മ 'എന്ന പേരിനെ ഒരു തമാശയായി കണ്ടതാണ് . ഈ അമ്മായി അമ്മ പ്രശ്നംഇത്ര പ്രശ്നമാകുമെന്നറിഞ്ഞില്ല . ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍
ക്ഷമിക്കുക .
I am not against any one or any association . I always find
humor in any news . It's my nature . I am posting an article I
published two years ago about Manju Warrier . Sajitha Marshal എന്ന ഒരു
പെണ്ണു തന്നെയാണ് ആദ്യം കുഞ്ഞമ്മ എന്നെഴുതിയത് . You can check in her fb
page.
പെണ്‍മനസുകളുടെ സ്വപ്നങ്ങള്‍ക്ക് പത്തര മാറ്റു കൂടുമെന്നു തന്റെടപൂര്വം
മറ്റുള്ളവര്‍ക്കു കാണിച്ചു തന്ന ഒരു സത്രീ തന്നെയാണ് മഞ്ജു വാര്യര്‍.
അതില്‍ ഇനിയും ആര്‍ക്കും സംശയം ഉള്ളതായി തോന്നുന്നില്ല . കുടുബം എന്ന
ഉത്തരവാദിത്ത്വത്തില്‍ നിന്ന് അല്‍പ്പം ഒന്നു മാറിനില്ക്കാതെ അതൊന്നും
സാധിക്കില്ല എന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് അവര്‍ ആ സാഹസത്തിനു
മുതിര്‍ന്നത് .
അതില്‍ പലര്‍ക്കും പരിഭവമുണ്ടെങ്കില്‍ പോലും അതിനൊന്നും ഇപ്പോള്‍ ഒരു
പ്രസക്തിയുമില്ല . കാരണം അങ്ങനെയുള്ള ചിന്തകളെയൊക്കെ കാറ്റില്‍
പറപ്പിച്ചുകൊണ്ട് അവര്‍ ഒരഭിനേത്രിയായി ശക്തമായി തിരിച്ചു വരികയാണ് .
ജീവിതം തന്നെ ഒരു കലയാണ് എന്ന് തിരിച്ചറിയുന്ന ഒരു യഥാര്‍ത്ഥ കലാകാരിക്ക്
മാത്രമേ അതിനു സാധിക്കുകയുള്ളൂ .
കല്ല്യാണം കഴിച്ചാല്‍ പെണ്ണുങ്ങള് ശിഷ്ടകാലം ഭര്‍ത്താവിന്റെ പാദസേവ ചെയിത്
അടുക്കള ജോലിയുംചെയ്ത് അടങ്ങിയിരുന്നോണം എന്ന് ഭരണഘടനയിലോ
പള്ളിനിയമങ്ങളിലോ ഒന്നും എഴുതിവെച്ചിട്ടില്ല . അത് വെറുതെ ആണുങ്ങള്
ആഗ്രഹിക്കുന്ന പുരുഷ മേധാവിത്ത്വത്തിന്റെ തത്ത്വശാസ്ത്രമാണ്. അത് ഇനി
വിലപ്പോവില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് മഞ്ജു വാര്യര്‍ എന്ന
നര്‍ത്തകി ഒരു നടിയായി ജനഹൃദയങ്ങളില്‍ നിറഞ്ഞാടുകയാണ് .
അത് എന്നെങ്കിലും സംഭവിക്കും എന്നും ആ കിളി കാഞ്ചനകൂട്ടില്‍ നിന്ന്
പുറത്തേക്കു ചാടുമെന്നും എല്ലാവര്ക്കും അറിയാമായിരുന്നതുപോലെ . ആ വരവിനായി
ആരാധകര്‍ കാത്തിരിക്കുകയായിരുന്നു എന്നു പറയുന്നതാവും കുറേക്കൂടി ശരി.
അവര്‍ അഭിനയിക്കുന്ന വെറും ശരാശരി സിനിമകള്‍ക്കുപോലും കാണുന്ന ജനപ്രളയം
അതിനുള്ള ഒരുദാഹരണം മാത്രമാണ് .
ഇവിടെ പെണ്‍വിമോചനത്തിന്റെ ഒരു പ്രതീകമായിട്ടാണ് നമ്മള് മഞ്ജു എന്ന
പ്രശസ്ത കലാകാരിയെ കാണേണ്ടത് . വിവാഹത്തോടുകൂടി അരങ്ങൊഴിയുന്ന ഏതൊരു
അഭിനേത്രിക്കും ഈ നടിയുടെ ജീവിതാനുഭവങ്ങള്‍ ഒരു പാഠപുസ്തകംപോലെ
വായിക്കാവുന്നതാണ്.
പെണ്ണെഴുത്തുകളില്‍കൂടി പെണ്‍കുട്ടികള്‍ എങ്ങനെ ആയിരിക്കണം എന്ന്
മാധവികുട്ടി തന്റെ കഥകളിലൂടെയും അനുഭവങ്ങളിലൂടെയും എഴിതിയപ്പോള്‍
ഹാലിളക്കിയ അന്നത്തെ തലമുറയല്ല ഇന്നുള്ളത് . കുറച്ചുകൂടി ബുദ്ധിയും
സംസ്കാരവുമുള്ള ഒരു പുതിയ തലമുറയാണ് .
എന്നിട്ടും ആ പഴയ തമുറപോലും ഈ കലാകാരിയ രണ്ടു കയ്യും നീട്ടി
സ്വീകരിച്ചിരിക്കയാണ് . നമ്മുടെ പഴയ കാല നടിമാരായ ഷീലക്കൊ , അംബികകക്കോ ,
ശാരദക്കോ , ജയഭാരതിക്കോ, ദിവ്യാ ഉണ്ണിക്കോ, ഉണ്ണിമേരിക്കോ, ഉര്‍വശിക്കോ,
ഊര്‍വശി പുരസ്ക്കാരം കിട്ടിയ മീരാ ജാസ്മിനോ പോലും സാധിക്കത്തെ ഒരു
കാര്യമാണ് ഇതെന്ന് ഓര്‍ക്കണം.
കെ. പി. എ .സി. ലളിതയെയും, സുകുമാരിയേയും പോലെയുള്ള തന്മയത്വമുള്ള മറ്റു
നടിമാരെ മറന്നിട്ടല്ല ഇതൊക്കെ പറയുന്നത്. ഇവിടെയിപ്പം നായികയായിട്ട്
നിന്നവരുടെ കാര്യമാണ് പരാമര്‍ശിക്കപ്പെടുന്നത്.
ഇത് തീര്‍ച്ചയായും നല്ല ഒരു തുടക്കമാണ് . ഇതോടുകൂടി മലയാളത്തിലും അഭിനയം
എന്നത് പുരുഷന്മാര്ക്കു മാത്രമല്ല സ്ത്രീക്കും ഒരുപോലെ അര്‍ഹാതപ്പെട്ടതാണ്
എന്നാണ് മനസിലാകുന്നത്. അവര്‍ക്കും ഏതു പ്രായത്തിലും നയികയായിതന്നെ
നിര്‍ബാധം തുടരാമെന്നുള്ളതിനുള്ള തെളിവുകൂടിയാണ് ഈ നടിയുടെ പുനര്ജന്മം.
ഇനിയും അഭിനയിക്കതിരിക്കുന്ന പല പ്രശസ്ഥ നടിമാര്‍ക്കും ഒരു പ്രചോദനം കൂടി
ആവുകയാണ് മഞ്ജു. ഹോളിവൂഡില്‍ ജൂലിയ റോബര്‍ട്ടും, മെറില്‍ സ്റ്റീപ്പും
,കേറ്റ് വിന്സലെററ്റും ഷാരോണ്‍ സ്റ്റോണും മറ്റു പലരും വിവാഹശേഷം
പൂര്‍വാധികം ശക്തിയായി അഭിനയം തുടരുകയും ഓസ്ക്കര്‍ മുതല്‍ പല ലോകോത്തര
അവാര്‍ഡുകളും അഗീകാരങ്ങളും വാരിക്കൂട്ടുന്നുമുണ്ട്.
മഞ്ജുവിന്റെ ഈ രണ്ടാം വരവില്‍ ഒരുപക്ഷെ അവര്‍ക്കു കിട്ടാതെപോയ പല
അവാര്‍ഡുകളും അവരെ തേടിയത്തുന്നുവെങ്കില്‍ അതില്‍ അത്ഭുതപെടാനൊന്നുമില്ല .
ഏതൊരു മലയാളിയുടെയും അഹങ്കാരമായ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി
എല്ലാരീതിയിലും അതൊക്കെ അര്‍ഹിക്കുന്നതുതന്നെയാണ്.
അതിനായി നമുക്ക് പ്രതീഷയോടെ കാത്തിരിക്കാം.
സിനിമയിലെ പെണ്ണുങ്ങളുടെ കൂട്ടായ്മ
===================================
അമ്മ എന്ന സംഘടന സ്ത്രീകളുടെ പ്രശ്നങ്ങളോട് ചന്തി തിരിഞ്ഞ് നിൽക്കുന്നതു കൊണ്ടാണോ എന്നറിയില്ല സിനിമയിൽ സ്ത്രീകളുടെ യൂണിയനും ഉണ്ടായി കഴിഞ്ഞു.
ഭാഗ്യലക്ഷ്മി ആദ്യത്തെ വെടി , പെണ്ണുങ്ങളുടെ സംഘടയ്ക്കു നേരേ വെച്ചു. പരിക്കു പറ്റിയൊ എന്നറിയില്ല. അമേരിക്കയിൽ നിന്ന് ശ്രി.Thampy Antony Thekkek യും പെണ്ണുങ്ങൾക്ക് നേരെ ഏറുപടക്കം എറിഞ്ഞെങ്കിലും ആഷിക് അബു അത് കൃത്യ സമയത്ത് പിടിച്ചെടുത്ത് നിർവീര്യമാക്കി.
ആണുങ്ങളും പെണ്ണുങ്ങളും കൂടിയുള്ള കൂട്ടായ്യ അമ്മയെന്ന മറുത പലരെയും വിലക്കി ജീവിതം കോഞ്ഞാട്ടയാക്കിയിട്ടുണ്ട്. പെണ്ണുങ്ങളുടെ സംഘടന ഏതൊക്കെ പീഡന വീരന്മാരെ വിലക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്.
സിനിമ കാണുന്ന പ്രേക്ഷകർ ഇവന്മാരെയും ഇവളുമാരെയും മടൽ എടുത്തടിക്കാൻ ഒരു സംഘടനയുണ്ടാക്കിയിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു?!