പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്തുന്നതായി സംവിധായകന് ജീത്തുജോസഫ്. സ്ക്രിപ്റ്റിംഗ് ജോലികള്‍ പൂര്‍ത്തിയായി വരുന്ന ചിത്രത്തിന്റെ കാസ്റ്റിംഗിനെ പറ്റിയോ കാസ്റ്റിംഗ് കാളിനെ പറ്റിയോ ഔദ്യോഗികമായി യാതൊരു പ്രഖ്യാപനവും നടത്തിയിട്ടില്ല. എന്നാല്‍ ചിലര്‍ ഈ ചിത്രത്തിന്റെ പേരില്‍ കാസ്റ്റിംഗ് നടത്തുന്നുവെന്ന് കാണിച്ച് പലരും രംഗത്തുണ്ടെന്നും കാശ് ആവശ്യപ്പെടുന്നുവെന്ന് മനസിലാക്കി എന്നും ജീത്തുജോസഫ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇത്തരം തട്ടിപ്പുകളില്‍ ആരും വഞ്ചിതരാകരുതെന്നും തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ മാത്രമേ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അറിയിക്കൂവെന്നും ജീത്തു വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ അറിയിക്കണമെന്നും ജീത്തു പറയുന്നു.