ചിക്കാഗോ മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് മതബോധന വിദ്യാര്‍ത്ഥികളെ ആദരിച്ചു.
സ്റ്റീഫന്‍ ചൊള്ളമ്പേല്‍Published on 21 May, 2017
ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ മതബോധന സ്ക്കൂളില്‍ ഹാജര്‍ നിലയില്‍ ഉന്നതനിലവാരം പുലര്‍ത്തിയ കുട്ടികളെ ആദരിച്ചു. മെയ് 21-ാം തീയതി 10 മണിയ്ക്കുള്ള വിശുദ്ധ കുര്‍ബാനക്കുശേഷമാണ് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്കി ആദരിച്ചത്.
154 കുട്ടികളാണ് ഈ വര്‍ഷം പെര്‍ഫക്റ്റ് അറ്റന്‍ഡന്റ് അവാര്‍ഡിന് അര്‍ഹരായത്. വികാരി ഫാ.തോമസ് മുളവനാല്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൃത്യമായി ക്ലാസുകളില്‍ എത്തിച്ചേര്‍ന്ന കുട്ടികളെയും കുട്ടികളെ ക്ലാസുകളില്‍ എത്തിക്കാന്‍ പ്രോല്‍സാഹനം ചെയ്ത മാതാപിതാക്കളെയും ബഹുമാനപ്പെട്ട വൈദികരും സ്ക്കൂള് ഡയറക്ടര്‍മാരും അനുമോദിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല