മഹാഭാരതം എന്ന പേരില്‍
രണ്ടാമൂഴം എന്ന കൃതി സിനിമയാക്കിയാല്‍ ആ സിനിമ തിയറ്റര്‍ കാണില്ലെന്ന് ഹിന്ദു
ഐക്യവേദി അധ്യക്ഷ കെ പി ശശികലയുടെ ഭീഷണി. മഹാഭാരത ചരിത്രത്തെ തലകീഴായി അവതരിപ്പിച്ച
കൃതിയാണ് രണ്ടാമൂഴം. ആ പേരില്‍ തന്നെ സിനിമയും മതി. രണ്ടാമൂഴം മഹാഭാരതം എന്ന
പേരില്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ശശികല
പറയുന്നു.
വിശ്വാസവുമായി ബന്ധപ്പെട്ടതാണ് മഹാഭാരതം. ചരിത്രത്തെയും
വിശ്വാസത്തെയും വികലമാക്കുന്ന കൃതിക്ക് മഹാഭാരതം എന്ന പേര്
അംഗീകരിക്കാനാകില്ലെന്നും ശശികല പറയുന്നു.