കണ്ണൂര്‍ : രാമന്തളിയില്‍
ആര്.എസ്.എസ് മണ്ഡല് കാര്യവാഹ് ചൂരക്കാട്ട് ബിജുവിനെ കഴുത്തറുത്ത്
കൊലപ്പെടുത്തിയ കേസില്‍ പ്രധാന കൊലയാളി പിടിയില്‍ . ഡിവൈഎഫ്ഐ നേതാവ് രാമന്തളി
അനൂപാണ് ഇന്നലെ രാത്രിയോടെ അറസ്റ്റിലായത് . സിപിഎം
നേതാക്കള്‍ ഇടപെട്ട് പോലീസില്‍ കീഴടക്കുകയായിരുന്നെന്നാണ്
സൂചന.
പയ്യന്നൂരില്‍ കുന്നെരുവിലെ ഗുണ്ടാ നേതാവും സിപിഎം പ്രവര്‍ത്തകനുമായ
ധനരാജന് കൊല്ലപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളാണ് ബിജു. സിപിഎം നേതൃത്വം
ഇടപെട്ട് പോലീസിനെ സ്വാധീനിച്ച് ഗൂഢാലോചനക്കുറ്റം ചുമത്തിയായിരുന്നു ബിജുവിനെ
കേസില്‍ പെടുത്തിയത് .
പ്രദേശത്ത് ജനകീയനായിരുന്ന ബിജുവിനെ കൊലപ്പെടുത്താന്‍
സിപിഎം കൊലയാളി സംഘങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നു .അതിന്റെ ഭാഗമായാണ് ബിജുവിനെ
ധനരാജിന്റെ കേസില്‍ ഉള്‍പ്പെടുത്തിയത് .
അനൂപടക്കമുള്ള ഏഴു പേരാണ് കൊല
നടത്തിയതെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു . ഇനി ഒരാള്‍ കൂടിയാണ്
കേസില്‍ പിടികൂടാനുള്ളത്. രാമന്തളി കുന്നരുവില്‍ സത്യന് , കക്കംപാറ ജിതിന് ,
കക്കംപാറ റിനേഷ് , രാമന്തളി ജ്യോതിഷ് തുടങ്ങിയവരെ നേരത്തെ അറസ്റ്റ്
ചെയ്തിരുന്നു. അതേസമയം കൊലപാതകത്തില്‍ പങ്കെടുത്ത പ്രതീഷ് വിദേശത്തേക്ക്
കടന്നതായാണ് റിപ്പോര്‍ട്ട്