Image

എവറസ്റ്റില്‍ കാണാതായ ഇന്ത്യന്‍ പര്‍വതാരോഹകന്റെ മൃതദേഹം കണ്ടെത്തി

Published on 22 May, 2017
എവറസ്റ്റില്‍ കാണാതായ ഇന്ത്യന്‍ പര്‍വതാരോഹകന്റെ മൃതദേഹം കണ്ടെത്തി

കാഠ്‌മണ്ഡു: എവറസ്റ്റ്‌ കീഴടക്കാന്‍ പോയ ഇന്ത്യന്‍ പര്‍വതാരോഹകന്‍റെ മൃതദേഹം കണ്ടെത്തി. ഉത്തര്‍പ്രദേശ്‌ സ്വദേശിയായ 27കാരന്‍ രവികുമാറിന്‍റെ മൃതദേഹമാണ്‌ കണ്ടെത്തിയത്‌.
പര്‍വതാരോഹകര്‍ക്കുണ്ടാകുന്ന ആല്‍റ്റിട്ടൂഡ്‌ സിക്ക്‌നെസാണ്‌ മരണകാരണമെന്ന്‌ പ്രാഥമിക നിഗമനം.

ശനിയാഴ്‌ചയാണ്‌ രവികുമാറിനെ എവറസ്റ്റ്‌ കീഴടക്കാനുള്ള ശ്രമത്തിനിടെ കാണാതാകുന്നത്‌. തുടര്‍ന്ന്‌ നടത്തിയ തെരച്ചിലിലാണ്‌ മൃതദേഹം ഷെര്‍പ്പര്‍ സംഘം കണ്ടെത്തിയത്‌. മൃതദേഹം കണ്ടെത്തിയെങ്കിലും ഇത്‌ വീണ്ടെടുക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്നും മൂന്നംഗ ഷെര്‍പകളുടെ സംഘം അറിയിച്ചു.

200മീറ്റര്‍(650 അടി) ഉയരത്തില്‍നിന്നു വീണതിനെ തുടര്‍ന്നാണ്‌ രവികുമാര്‍ മരിച്ചതെന്നാണ്‌ പ്രഥമിക നിഗമനം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക