തിരുവനന്തപുരം: ആരോപണ പ്രത്യാരോപണങ്ങളിലൂടെ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമിയേയും കൃഷി ഡയറക്ടര്‍ ബിജു പ്രഭാകറിനേയും തല്‍സ്ഥാനത്ത് നിന്ന് മാറ്റി.
ബുധനാഴ്ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ്? ഇരുവരെയും മാറ്റാനുള്ള തീരുമാനമുണ്ടായത്. രാജുനാരായണസ്വാമിക്ക് പകരം ടീകാറാം മീണയെ പുതിയ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട് എന്നാല്‍ ബിജുപ്രഭാകറിന് പകരം ഡയറക്ടര്‍ സ്ഥാനത്തേക്ക് ആരെയും നിയമിച്ചിട്ടില്ല. സ്വാമിക്കും ബിജു പ്രഭാകറിനും പകരം നിയമനം നല്‍കിയിട്ടില്ല.
ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോരിനെ ചൊല്ലി പ്രതിപക്ഷം നിയമസഭയില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചതിന് പിന്നാലെയാണ് സ്വാമിയേയും ബിജുപ്രഭാകറിനേയും കൃഷി വകുപ്പില്‍ നിന്ന് മാറ്റിയത്.രാജുനാരായാണസ്വാമി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജു പ്രഭാകറും, ബിജു പ്രഭാകറിന്റെ ഐഎഎസ് വ്യാജമാണെന്ന ആരോപണവുമായി രാജു നാരായണസ്വാമിയും പരസ്യമായി രംഗത്ത് വന്നത് സര്‍ക്കാരിന് വലിയ ക്ഷീണം സൃഷ്ടിച്ചിരുന്നു.