ന്യൂദല്‍ഹി: സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷാ ഫലം
ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. മോഡറേഷന് സംബന്ധിച്ച് ദല്‍ഹി ഹൈക്കോടതിയുടെ
വിധിഅനുസരിച്ചുള്ള ഫലപ്രഖ്യാപനമായിരിക്കും നടക്കുക.
മോഡറേഷനുമായി
ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിന്നിരുന്നതിനാല്‍ ഫലപ്രഖ്യാപനം വൈകുമെന്ന
ആശങ്കയുണ്ടായിരുന്നു. എന്നാല്‍, മോഡറേഷന് പോളിസി അടുത്ത വര്‍ഷം മുതല്‍
ഒഴിവാക്കിയാല്‍ മതിയെന്ന ഹൈകോടതി നിര്‍ദേശം അംഗീകരിക്കാനാണ് സിബിഎസ്ഇ അധികൃതരുടെ
തീരുമാനം.
നേരത്തെ, വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്
വാര്‍ത്തകളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ഫലപ്രഖ്യാപനം വൈകുമെന്നും അത്
കുട്ടികളുടെ തുടര്‍പഠനത്തെ ബാധിക്കുമെന്നുമുള്ള ആശങ്ക
നിലനിന്നിരുന്നു.