Image

മാസ്റ്റര്‍ മൈന്‍ഡ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെ 2017

Published on 31 May, 2017
മാസ്റ്റര്‍ മൈന്‍ഡ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെ 2017


      ഫുജൈറ: യുഎഇയുടെ കിഴക്കന്‍ തീരമേഖലയിലെ പ്രമുഖ ക്വിസ് ഇവന്റ് ആയ അഞ്ചാമത് മാസ്റ്റര്‍ മൈന്‍ഡ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെ, ഫുജൈറ ജെംസ് ഔവര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂള്‍ ജികെ ഡിപ്പാര്‍ട്ടുമെന്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. 

ആറ് റൗണ്ടുകളിലായി സ്‌പോര്‍ട്‌സ്, സയന്‍സ്, ഗണിതം, രാഷ്ട്രീയം, ഭൂമിശാസ്ത്രം, സിനിമ, കറന്റ് അഫയേഴ്‌സ് തുടങ്ങിയ മേഖലകളിലായി നടന്ന വാശിയേറിയ മത്സരം മത്സരാര്‍ഥികളുടെ പൊതു വിജ്ഞാനം അളക്കുന്നതായിരുന്നു. 40 ഫൈനലിസ്റ്റുകള്‍ മാറ്റുരച്ച ഗ്രാന്‍ഡ് ഫിനാലെയില്‍ മൊഹമ്മദ് ഗെസ്വാന്‍, ഷഹദ്, ഷഹീന്‍, ഐഷാ കമിസ്, അര്‍മഗെന്‍, നസീമ സുല്‍ത്താന എന്നിവര്‍ വിജയികളായി. 

ഡഗ്ലസ് ജോസഫ്, സെലിന്‍, രാജലക്ഷ്മി എന്നിവര്‍ ക്വിസ് മാസ്റ്റര്‍മാരായിരുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക