കുവൈത്ത്: കാസര്‍ഗോഡ് ജില്ലാ അസോസിയേഷന് കെഇഎ കുവൈറ്റ് ഇഫ്താര്‍ മീറ്റ് 2017 ഫഹാഹീല്‍ ഗാലക്സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. ചെയര്മാന് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ജാതി മത വര്‍ഗ വര്‍ണ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന കാസര്‍ഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കെഇഎ നടത്തിയ ഇഫ്താര്‍ മീറ്റ് ഒരു സൗഹൃദ സംഗമമാണെന്നും ഇത്തരം പരിപാടികള്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള ഐക്യത്തിന്റെ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.
ആക്ടിംഗ് പ്രസിഡന്റ് സമദ് കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.എച്ച്. മുഹമ്മദ് കുന്ഹി, കോഓര്‍ഡിനേറ്റര്‍ ഹമീദ് മധൂര്‍ മറ്റു സംഘടനാ പ്രതിനിധികളായ അനിയന് കുഞ്ഞ്, മുഹമ്മദ് റിയാസ്, ഇക്ബാല്‍ കുട്ടമംഗലം, സിറാജ് എരഞ്ഞിക്കല്‍, കണ്‍വീനര്‍ സലാം കളനാട് എന്നിവര്‍ പ്രസംഗിച്ചു. രക്ഷാധികാരി സത്താര്‍ കുന്നില്‍ റംസാന് സന്ദേശം നല്കി. ഹബീബുള്ള മുറ്റിച്ചൂര്‍, നൗഷാദ് ചെന്പട്ട് വീട്ടില്‍, സമീര്‍, കെഇഎ കേന്ദ്ര ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍