സ്വന്തം പാര്‍ട്ടി മീറ്റിങ്ങിനിടെ മെര്‍ക്കലിനു ബിയര്‍ അഭിഷേകം
ജോസ് കുമ്പിളുവേലില്‍Published on 29 February, 2012
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ ബിയര്‍ ബാത്ത് വിഡിയോ
ഇന്റര്‍നെറ്റില്‍ സൂപ്പര്‍ ഹിറ്റ് ആകുന്നു. ഒരു വെയിറ്ററുടെ കൈയില്‍നിന്ന് അഞ്ചു
ഗ്ലാസ് ബിയറാണ് അബദ്ധത്തില്‍ ചാലന്‍സലറുടെ പുറത്ത് വീണത്. രംഗം അപ്പാടെ
വിഡിയോയില്‍ പകര്‍ത്തിയ ആരോ ഇന്റര്‍നെറ്റില്‍ അപ്ലോഡ്
ചെയ്യുകയായിരുന്നു.
പിന്നില്‍ നിന്നു തള്ളുകിട്ടിയപ്പോഴാണ് തന്റെ കൈയില്‍
നിന്നു ബിയര്‍ വീണുപോയതെന്ന് വെയ്റ്റര്‍. അതു മെര്‍ക്കലിന്റെ മേല്‍ വീണപ്പോള്‍
ഷിറ്റ് എന്ന് ഉച്ചത്തില്‍ അലറിപ്പോയെന്നും ഇയാള്‍ പറയുന്നു. എന്നാല്‍,
മെര്‍ക്കല്‍ ഇതില്‍ രോഷംകൊള്ളുകയൊന്നുമുണ്ടായില്ല. വെയിറ്ററെ തിരിഞ്ഞൊന്നു നോക്കിയ
ശേഷം പ്രസംഗ പീഠത്തിലേക്കു പോകുകയാണ് അവര്‍ ചെയ്തത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല