ന്യൂജേഴ്സി : സ്ട്രോക്ക് രോഗത്തെ എങ്ങനെ
ചെറുക്കാം ? ന്യൂജേഴ്സിയിലെയും സമീപ പ്രദേശങ്ങളിലെയും മലയാളികള്‍ക്കായി
ഒരു സൗജന്യ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു.
മലയാളി അസോസിയേഷന് ഓഫ്
ന്യൂജേഴ്സിയുടെ (MANJ) ആഭിമുഖ്യത്തില്‍ ഈ മേഖലയിലെ വിദഗ്ധര്‍ നയിക്കുന്ന
ദ്വിദിന സെമിനാറില്‍ പ്രവേശനം തികച്ചും സൗജന്യമായിരിക്കും. MANJ
റോബര്‍ട്ട് വുഡ് ജോണ്സന് മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് നടത്തുന്ന ഈ
ബോധവല്‍ക്കരണക്യാമ്പില്‍ സൗത്ത് ഏഷ്യന്‍ ടോട്ടല്‍ ഹെല്‍ത്ത്
ഇനീഷിയേറ്റീവിനും (SATHI ) പങ്കാളിത്തമുണ്ട്.
നിങ്ങളുടെ വീടുകളില്‍
അതിഥികളായി എത്തിയിട്ടുള്ള വിസിറ്റിംഗ് വിസയില്‍ വന്നിട്ടുള്ളവര്‍ക്കു
അവരുടെ ആരോഗ്യം പരിശോധിക്കാനുള്ള സുവര്‍ണാവസരമാണിത് , മറക്കാതെ ഇന്നു
തന്നെ രജിസ്റ്റര്‍ ചെയുക.
ലിവിങ്സ്റ്റണിലെ ഇസോനോവേര് പാര്‍ക്ക് വേയിലുള്ള നൈറ്റ്സ് ഓഫ് കൊളംബസ്
ഹാളില്‍ ജൂണ്‍ 11, 18 തിയ്യതികളിലാണ് ക്യാമ്പ് . രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍
പകെടുക്കുന്നവര്‍ നിര്‍ബന്ധമായും ഇരു സെഷനുകളിലും പങ്കെടുക്കണം. ആദ്യ
സെഷന്റെ തുടര്‍ച്ചയും ഫോളോഅപ്പുമാണ് രണ്ടാം സെഷന്.
രജിസ്റ്റര്‍
ചെയ്യാനുള്ള അവസാന ദിവസം ജൂണ്‍ ഏഴിന് വൈകുന്നേരം 9 മണിവരെയാണ്. എല്ലാവരും
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് മഞ്ച് പ്രസിഡന്റ് സജിമോന്‍ ആന്റണി
അറിയിച്ചു. ക്യാമ്പില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും ഓരോ ബ്ലഡ് പ്രഷര്‍
മോണിറ്ററിംഗ് മെഷീന് , ഹെല്‍ത്ത് ഗുഡി ബാഗ് എന്നിവ സൗജന്യമായി ലഭിക്കും.
കൂടാതെ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് രണ്ടു ദിവസവും സൗജന്യ ഡിന്നറും
നല്‍കുന്നതാണ്. ക്യാമ്പ് രണ്ടു ദിവസവും വൈകുന്നേരം 6 .30 മുതല്‍ 8 .30 വരെ
ആയിരിക്കുമെന്ന് ക്യാമ്പ് കോര്‍ഡിനേറ്റ ചെയുന്ന ന്യൂ ജേഴ്സി സ്ട്രോക്ക്
കോര്‍ഡിനേറ്റേഴ്സ് കണ്‍സോര്‍ഷ്യം പ്രസിഡണ്ടും റോബര്‍ട്ട് വുഡ് ജോണ്സന്
മെഡിക്കല്‍ സെന്ററിലെ സ്ട്രോക്ക് കോര്‍ഡിനേറ്ററുമായ വര്‍ഷ സിംഗ് MSN, APN
അറിയിച്ചു.
അഡ്രസ്സ്; നൈറ്റ്സ് ഓഫ് കൊളംബസ് ഹാള്‍, 299 ഇസോനോവേര് പാര്‍ക്ക് വേ, ലിവിങ്സ്റ്റണ് , ന്യൂജേഴ്സി 07039 ,
രെജിസ്ട്രേഷന് ബന്ധപ്പെടുക: Sajimon Antony (president)
sajimonantony1@yahoo.com ph: 862-436-2361, Shaji Varghese: Ex-officio
and FOKANAt reasure : shajinj1@gmail.com PH: 862-812-4371, Dr, Suja Jose
( secretary)-sujajose1818@gmail.com ph: 973-632-1172, Anil Ommen (Vice
President) oommenkchacko@yahoo.com ph:973-768-7997, Pinto Chacko (
Treasurer) – pintochacko@gmail.com ph:973-337-7738