Image

റഹ്മത്തുള്ള സീമാടന് യാത്രയയപ്പ് നല്‍കി

Published on 10 June, 2017
റഹ്മത്തുള്ള സീമാടന് യാത്രയയപ്പ് നല്‍കി
   റിയാദ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നിലന്പൂര്‍ പ്രവാസി സംഘടനാംഗം റഹ്മത്തുള്ള സീമാടന് നിലന്പൂര്‍ പ്രവാസി സംഘടന യാത്രയയപ്പ് നല്‍കി. 

ബത്തയിലെ നിലന്പൂര്‍ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സെബാസ്റ്റ്യന്‍ ചീരാംവേലില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹിദായത്തുള്ള ചുള്ളിയില്‍ അധ്യക്ഷത വഹിച്ചു. ആന്റണി ഇല്യാസ് മൂത്തേടത്ത് ഉപഹാരം കൈമാറി.

ഷാജില്‍ മേലേതില്‍, അന്‍വര്‍ പാറമ്മല്‍, റിയാസ് വരിക്കോടന്‍, റിയാദ് പി.വി, ഷഫീഖ് താണിയന്‍, ഫൈസല്‍ പി.ടി, സജി സെമീര്‍, നൗഷാദ് മൂത്തേടത്ത്, അബ്ദുല്‍ റസാഖ് അറക്കല്‍, അബ്ദുള്ള വല്ലാഞ്ചിറ, റഹ്മത്ത് സീമാടന്‍, ആരിഫ് ചുള്ളിയില്‍, റഫീഖ് കെ.പി, ഫൈസല്‍ മുല്ലക്കാട്ടില്‍, ഒ.ടി. നൗഷാദ്, ജാഫര്‍ മൂത്തേടത്ത്, ജാസിദ് അത്തിമണ്ണില്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക