Image

കൈയില്‍ പത്ത് പൈസ ഇല്ലാത്ത കാലമുണ്ടായിരുന്നു; ടൊവീനോ

Published on 12 June, 2017
കൈയില്‍ പത്ത് പൈസ ഇല്ലാത്ത കാലമുണ്ടായിരുന്നു; ടൊവീനോ


തന്റെ സിനിമ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് യുവതാരം ടൊവീനോ തോമസ്. സിനിമയില്‍ മുഖം കാണിച്ചാല്‍ മതിയെന്നായിരുന്നു ആദ്യത്തെ ആഗ്രഹം, പിന്നീട് സംഭാഷണം കിട്ടിയാല്‍ എന്നായി. അതുകഴിഞ്ഞാല്‍ ഒന്ന് ശ്രദ്ധിക്കപ്പെടണമെന്നായി അടുത്ത ആഗ്രഹം. സ്വന്തം പ്രയത്‌നത്തിലൂടെയാണ് മലയാള സിനിമയിലെ മുന്‍നിരയിലെത്താന്‍ കഴിഞ്ഞതെന്ന് ടൊവിനോ പറയുന്നു.

സിനിമ ഒരു ഹരമായിരുന്നു അതുകൊണ്ട് തന്നെ ഉണ്ടായിരുന്ന നല്ല ജോലിയും സിനിമയ്ക്ക് വേണ്ടി രാജിവെച്ചു. ഭക്ഷണം കഴിക്കാന്‍ പോലും കൈയില്‍ പത്തുപൈസ ഇല്ലാത്ത കാലമുണ്ടായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം ജോലിവിട്ടതിനാല്‍ വീട്ടുകാരോടും കാശ് ചോദിക്കാന്‍ താല്പര്യമില്ലായിരുന്നു. ചോദിച്ചുകഴിഞ്ഞാല്‍ വീട്ടില്‍ നിന്ന് കാശ് കിട്ടും, സ്വയം തിരഞ്ഞെടുത്ത വഴിയാണല്ലോ എന്നോര്‍ത്ത് ചോദിക്കാന്‍ മടിയായിരുന്നു. സങ്കടം വരുമ്പോള്‍ ചിരിച്ച് കൊണ്ട് സെല്‍ഫിയെടുക്കും അതായിരുന്നു ഒരേയൊരു ഊര്‍ജ്ജം. ടൊവിനോ പറയുന്നു.

മെക്‌സികന്‍ അപാരതയുടെ വിജയത്തിനുശേഷം നിരവധി സിനിമകള്‍ തന്നെ തേടിയെത്തിയിരുന്നു. ആ സിനിമകള്‍ എല്ലാം തിരഞ്ഞെടുത്തിരുന്നെങ്കില്‍ വേണമെങ്കില്‍ ഒരു അഞ്ച് സിനിമയെങ്കിലും ചെയ്യാമായിരുന്നു. എന്നാല്‍ ആവേശം കൊള്ളിക്കുന്ന ഒരു കഥയാണ് ഞാന്‍ തേടുന്നത്. മെക്‌സികന്‍ അപാരതയും ഗോദയും അത്തരത്തിലുള്ള സിനിമകളായിരുന്നു.

ഗോദയിലെ ഗുസ്തി സീനുകളില്‍ എന്റെ മുഖത്ത് കണ്ടിരുന്ന വേദന യഥാര്‍ത്ഥത്തിലുള്ള വേദന തന്നെയാണ്. സംസ്ഥാന ചാമ്പ്യനോടായിരുന്നു ഗുസ്തി രംഗമുണ്ടായിരുന്നത്. കഴുത്ത് പിടിച്ച് ഞെരിച്ചപ്പോള്‍ ശ്വാസം പോലും കിട്ടിയിരുന്നില്ല. സിക്‌സ് പാക്ക് ശരീരമല്ല ഗുസ്തികാരന് വേണ്ടത്, അതോരു മെയ് വഴക്കമാണെന്ന് കോളേജ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മിസ്റ്റര്‍ യൂണിവേഴ്‌സിറ്റിയായി കിരീടം ചൂടിയ ടൊവിനോ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക