Image

നടി കൃതിക ചൗധരി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

Published on 13 June, 2017
നടി കൃതിക ചൗധരി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

മുംബൈ: സിനിമാസീരിയല്‍ നടി കൃതിക ചൗധരി (30)യെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 

 വീടിനുള്ളില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്ന ശ്രദ്ധയില്‍ പെട്ട അയല്‍വാസികളുടെ പരാതിയെ തുടര്‍ന്ന്‌ പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ്‌ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്‌.

സബര്‍ബന്‍ അന്ധേരിയിലെ അവരുടെ വീട്ടിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. വീടിന്റെ വാതില്‍ പുറത്തുനിന്ന്‌ പൂട്ടിയ നിലയിലായിരുന്നു.

 കഴിഞ്ഞ നാലു ദിവസമായി വീട്‌ അടഞ്ഞുകിടക്കുകയായിരുന്നുവെന്നാണ്‌ വിവരം. മൃതദേഹത്തിന്‌ നാല്‌ ദിവസത്തെ പഴക്കമുള്ളതായി പോലീസ്‌ പറഞ്ഞു. മരണം കൊലപാതകമാണെന്ന്‌ സംശയിക്കുന്നതായും പോലീസ്‌ പറഞ്ഞു

മൃതദേഹം ആദ്യം തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കിലും പിന്നെയുള്ള പരിശോധനയില്‍ അത്‌ കൃതികയുടേത്‌ തന്നെയാണെന്ന്‌ പോലീസ്‌ സ്ഥിരീകരിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക