ഫ്ളോറിഡ: പ്രശസ്ത പോപ് താരം ഡേവി ജോണ്‍സ്(66) അന്തരിച്ചു. ഫ്ളോറിഡയിലെ
സ്വവസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. അമേരിക്കന്‍ പോപ്
ഗായകസംഘമായ ദ മങ്കീസിലെ അംഗമായിരുന്നു. 1966 മുതല്‍ ബ്രിട്ടീഷ്, അമേരിക്കന്‍
ടെലിവിഷന്‍ ചാനലുകളില്‍ സംപ്രക്ഷേപണം ചെയ്ത `ദ മങ്കീസ്' എന്ന ആല്‍ബം പ്രേഷകശ്രദ്ധ
നേടിയിരുന്നു.