ബീജിങ്: കിഴക്കന്‍ ചൈനയിലെ കിന്റര്ഗാര്ഡനിലുണ്ടായ സ്ഫോടനത്തില്‍ ഏഴു പേര് മരിച്ചു. 66 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒമ്പത് പേരുടെ നില ഗുരുതരം. ജിയാങ്ഷു പ്രവിശ്യയിലെ ഫെന്സിയന് കൗണ്ടിയില്‍ സ്ഥിതി ചെയ്യുന്ന നഴ്സറി സ്കൂളിലാണ് സ്ഫോടനം ഉണ്ടായത്.
ഉച്ചക്ക് ശേഷം കുട്ടികള്‍ നഴ്സറിയില്‍ നിന്ന് പോകുന്ന സമയത്തായിരുന്നു സ്ഫോടനം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാകാമെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസും ചൈന യൂത്ത് ഡെയ് ലി എന്നീ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രാദേശിക സമയം വൈകീട്ട് അഞ്ചിന് നഴ്സറി സ്കൂളിന്റെ ഗേറ്റിന് 100 മീറ്റര്‍ അകലെയാണ് സ്ഫോടനം നടന്നത്. രണ്ടു പേര് സംഭവസ്ഥലത്തും ഏഴു പേര് ആശുപത്രിയിലും മരിച്ചു. സ്ഫോടനത്തെ കുറിച്ച് ഫെന്സിയന് കൗണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.