കൊച്ചി: പുതുവൈപ്പിലെ എല്‍.പി.ജി ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്. ഐ.ഒ.സി കേരള വിഭാഗം തലവന്‍ പി. മണിയനാണ് ഇക്കാര്യം അറിയിച്ചത്. എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചാണ് ഐ.ഒ.സി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഹരിത െ്രെടബ്യൂണലടക്കം ടെര്‍മിനലിന് അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐ.ഒ.സി പുതുവൈപ്പില്‍ നിര്‍മ്മിക്കുന്ന എല്‍.പി.ജി ടെര്‍മിനലിനെതിരെ ദിവസങ്ങളായി പ്രദേശവാസികള്‍ സമരത്തിലാണ്. മെട്രോ ഉദ്ഘാടനം ദിവസം ഇവര്‍ നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതിന് ശേഷം ഐ.ഒ.സിയുടെ പ്ലാന്റിലേക്ക് ഇവര്‍ നടത്തിയ മാര്‍ച്ചും അക്രമാസ്കതമായിരുന്നു.