ന്യൂയോര്‍ക്ക്: മാരാമണ്‍ പീടികയില്‍ മത്തായി (തങ്കച്ചന് 80 )
ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഭാര്യ വല്ല്യാനിക്കുഴിയില്‍ തടത്തില്‍
അന്നമ്മ മത്തായി (പൊന്നമ്മ). മക്കള്‍ സുജ, മിനി, ജെസ്സി, അജിത്, സുജിത് .
മരുമക്കള്‍: ഡോക്ടര്‍ തോമസ് ഇടിക്കുള, മാത്യു റ്റാംസ്, ഡോക്ടര്‍ ലെസ്ലി
വര്‍ഗീസ്, ക്രിസ്റ്റി മാത്യു, ഗ്രേസ് മാത്യു.
കഴിഞ്ഞ മൂന്നു ദശകങ്ങളായി അമേരിക്കയില്‍ കുടുംബമായി താമസിച്ചു
വരികയായിരുന്നു. എല്‍മോണ്ടിലുള്ള ഫസ്റ്റ് ചര്‍ച് ഓഫ് ഗോഡ് സഭാംഗമാണ്.
പതിന്നാലു കൊച്ചുമക്കള്‍.
ന്യുഹൈഡ് പാര്‍ക്കിലുള്ള പാര്‍ക് ഫ്യൂണറല്‍ ചാപ്പലില്‍ വച്ച് (2175
Jericho Turnpike, NY 11040) ശനിയാഴ്ചയും ഞായറാഴ്ചയും വൈകിട്ട് 6 മണി
മുതല്‍ 9 മണി വരെ പൊതുദര്‍ശനം ഉണ്ടായിരിക്കും.
സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് പാര്‍ക് ഫ്യൂണറല്‍
ചാപ്പലില്‍ ആരംഭിക്കുകയും തുടര്‍ന്ന് ഗ്രേറ്റ് നെക്കിലുള്ള ഓള്
സെയ്ന്റ്സ് സെമിത്തേരിയില്‍ സംസ്ക്കാരം നടത്തപ്പെടുന്നതാണ്.
തല്‍സമയപ്രക്ഷേപണം www.unitechtv.us ഉണ്ടായിരിക്കും.
വാര്‍ത്ത: നിബു വെള്ളളവന്താനം