ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവര്ക്കും ഈദ് ആശംസകള്‍
നേര്‍ന്നു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലൂടെയാണ് റംസാന് ആശംസകള്‍
നേര്‍ന്നത്. പുണ്യ റംസാന് കാരുണ്യത്തിന്റെയും സഹനത്തിന്റെയും
ദാനധര്‍മ്മത്തിന്റെയും മഹത്തായ സന്ദേശമാണ് പങ്കുവയ്ക്കുന്നതെന്നും ഇത്
എല്ലാവക്കും പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇത്തരം ആഘോഷങ്ങള്‍
സന്തോഷം പകരുന്നതാണെന്നും രാജ്യത്തെ ഇത് മുന്നോട്ട് നയിക്കുമെന്നും പ്രധാനമന്ത്രി
ആശംസയില്‍ പറഞ്ഞു. റംസാന് മാസത്തില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ മുന്‍കൈയെടുത്ത
ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ മുബാറക് ഗ്രാമവാസികളെ പ്രധാനമന്ത്രി
അഭിനന്ദിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല