കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്
ദിലീപിന്റേയും നാദിര്‍ഷയുടേയും മൊഴി എടുക്കും. ദിലീപിന്റെ മാനേജര്‍, ഡ്രൈവര്‍
എന്നിവരേയും ചോദ്യം ചെയ്യും.
ഈ മാസം 29 ന് ശേഷമായിരിക്കും
രഹസ്യകേന്ദ്രത്തില്‍ വെച്ച് ദിലീപിന്റെ മൊഴിയെടുക്കുക. സിനിമാ ചിത്രീകരണം
പൂര്‍ത്തിയാക്കി ഈ മാസം 29 ന് ശേഷമാണ് ദിലീപ് നാട്ടിലെത്തുക.
നടിയെ
ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ സഹതടവുകാരന് വിഷ്ണു ഫോണില്‍
വിളിച്ച് ബ്ലാക്ക് മെയില്‍ ചെയ്തെന്ന ദിലീപിന്റെ പരാതി നുണയാണെന്ന് പൊലീസ്
അന്വേഷണത്തില്‍ വ്യക്തമായതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഫെബ്രുവരിയിലാണ് ദിലീപും സംവിധായകന് നാദിര്‍ഷയും
ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പരാതി
വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.
വിഷ്ണു
നാദിര്‍ഷയെ വിളിച്ച് മൂന്നുകോടി രൂപ ആവശ്യപ്പെട്ടെന്നും തന്നില്ലെങ്കില്‍ ദിലീപിനെ
നടി ആക്രമിക്കപ്പെട്ട കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു
ദിലീപ് നല്കിയ പരാതി.