കേടായ കാറിനുള്ളില്‍ അകപ്പെട്ട മൂന്നു വയസുകാരന് ചൂടേറ്റ് മരിച്ചു
പി. പി. ചെറിയാന്Published on 26 June, 2017
ഫോര്‍ട്ട് വര്‍ത്ത്: വീടിനു മുമ്പില്‍
പ്രവര്‍ത്തന രഹിതമായി കിടന്നിരുന്ന കാറിനകത്തു കയറിയ മൂന്നു വയസുകാരന്
ചൂടേറ്റു മരിച്ചു. ഫോര്‍ട്ട് വര്‍ത്ത് വാള് ഡോര്ഫിലുള്ള വീടിനു മുന്നില്‍
വെള്ളിയാഴ്ച വൈകിട്ടു മൂന്നു മണിക്കായിരുന്നു സംഭവം. മുറ്റത്തു
കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായപ്പോള്‍ മാതാപിതാക്കള്‍ കാറിനകത്ത്
പരിശോധിച്ചു. ഇതിനകം തന്നെ കുട്ടി കാറിനകത്ത് അബോധാവസ്ഥയിലായിരുന്നു. ഉടനെ
ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഡാലസ് – ഫോര്‍ട്ട് വര്‍ത്തില്‍ താപനില വെള്ളിയാഴ്ച ട്രിപ്പിള്‍
ഡിജിറ്റായിരുന്നു(101 ഡിഗ്രി). ലോക്ക് ചെയ്യാതെ കിടന്നിരുന്ന കാറില്‍
കുട്ടി കയറിയിരുന്നശേഷം പുറത്തു കടക്കാന്‍ കഴിയാതിരുന്നത്
എന്തുകൊണ്ടാണെന്നാണ് അന്വേഷിക്കുന്നുണ്ട്. പുറത്തു കിടക്കുന്ന കാറുകളില്‍
കുട്ടികള്‍ കയറി കൂടുന്നത് അപകടം വരുത്തിവെക്കുമെന്ന് മാതാപിതാക്കള്‍
അറിഞ്ഞിരിക്കേണ്ടതാണെന്ന് ഷെറിഫ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നു.
അശ്രദ്ധയായി കുട്ടികളെ പുറത്തു കളിക്കാന്‍ വിട്ട മാതാപിതാക്കള്‍ക്കെതിരെ
നടപടി ഉണ്ടാകുമോ എന്ന് അന്വേഷണം പൂര്‍ത്തിയായലേ പറയാന്‍ കഴിയൂ എന്ന് ഷെറിഫ്
ചൂണ്ടിക്കാട്ടി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല