കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലും ചര്‍ച്ചയായി. നടിയും വിവാദത്തില്‍ ഉള്‍പ്പെട്ട നടനും അമ്മയുടെ മക്കളാണെന്ന് ഇന്നസെന്റും ഗണെഷും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പ്രശ്നങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
23 വര്‍ഷം പാരമ്ബര്യമുള്ള സംഘടനയാണ് അമ്മയെന്നും പല സമയങ്ങളിലായി സംഘടനയിലുണ്ടായിട്ടുള്ള പ്രശ്നങ്ങളെ ഒറ്റക്കെട്ടായാണ് ചെറുത്തു നിന്നതെന്നും നടന് മോഹന്‍ലാല്‍. ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.