ന്യൂഡല്‍ഹി: ആരുഷി തല്‍വാര്‍ വധക്കേസിലെ വിചാരണ ഗാസിയാബാദിലെ പ്രത്യേക
സി.ബി.ഐ കോടതിയില്‍നിന്ന് ന്യൂഡല്‍ഹിയിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം
കോടതി തള്ളി. ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാര്‍, നൂപുര്‍
എന്നിവരാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. ആവശ്യം
അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ബി.എസ് ചൗഹാന്, ഇ.ജെ.എസ് ഖേകര്‍
എന്നിവരുള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി.
തങ്ങളുടെ സുരക്ഷ പരിഗണിച്ച് വിചാരണ ഡല്‍ഹിയിലേക്ക് മാറ്റണമെന്നാണ്
തല്‍വാര്‍ ദമ്പതികള്‍ ആവശ്യപ്പെട്ടത്. കേസിലെ സാക്ഷികള്‍ മിക്കവരും
താമസിക്കുന്നത് ഡല്‍ഹിയിലാണെന്നും ഇരുവരും ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ
വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. തല്‍വാര്‍ ദമ്പതികള്‍ക്ക് പോലീസ് മതിയായ
സംരക്ഷണം നല്‍കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. 14 കാരിയായ ആരുഷിയെ
കൊല്ലപ്പെട്ട നിലയില്‍ മെയ് 16 നാണ് നോയ്ഡയിലെ വസതിയില്‍ കണ്ടെത്തിയത്.
വീട്ടുജോലിക്കാരന് ഹെംരാജിന്റെ മൃതദേഹം തൊട്ടടുത്ത ദിവസം വീടിന്റെ
ടെറസില്‍ കണ്ടെത്തിയിരുന്നു.