ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ മികച്ച നടിയ്ക്കുള്ള നോമിനേഷന് പട്ടികയില്‍ കാവ്യ മാധവന്റെ പേരും. അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയും എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് കാവ്യയെ ലിസ്റ്റില്‍ പെടുത്തിയിരിയ്ക്കുന്നത്.
അലിയ ഭട്ട് (ഡിയര്‍ സിന്ദഗി) , വിദ്യ ബാലന് (കഹാനി 2), രത്ന പഥക് ഷാ (ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ക), തനിഷ്ഠ ചാറ്റര്‍ജി (ഡോ. രഖ്മഭായ്), കൊന്കന സെന്‍ ശര്‍മ (ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ക) എന്നിവരാണ് നോമിനേഷന് പട്ടികയില്‍ ഇടം നേടിയ മറ്റു നായികമാര്‍. ഇവരോടാണ് കാവ്യ മാധവന്റെ മത്സരം.
ഈ മത്സരത്തില്‍ വിജയിച്ചാല്‍ അത് കാവ്യയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നായിരിയ്ക്കും. മാത്രമല്ല, ഇപ്പോള്‍ വേട്ടയാടപ്പെടുന്ന വാര്‍ത്തകളില്‍ നിന്നുള്ള ഒരു രക്ഷയും നടിയുടെ ആരാധകര്‍ പ്രതീക്ഷിക്കുന്നു
നടി ആക്രമിയ്ക്കപ്പെട്ട കേസില്‍ വാര്‍ത്തകളില്‍ ഇപ്പോള്‍ നിറഞ്ഞു നില്ക്കുന്ന താരദമ്പതികളായ ദിലീപും
കാവ്യ മാധവനും കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂര്‍ ഭഗവതി
ക്ഷേത്രത്തില്‍ ആരും അറിയാതെ എത്തി ശത്രുസംഹാര പുഷ്പാഞ്ജലി നടത്തിയിരുന്നു.